Wednesday, 7 August 2013

കുരുട്ടുബുദ്ധി സീരീസ്; സിഎഫ്എൽ ഗ്യാരണ്ടി രണ്ടുവർഷമാക്കാം.

   ഇന്ന് വിപണിയിൽ ലഭ്യമാവുന്ന സാധാരണ ബ്രാന്റ് സി.എഫ്.എൽ ബൾബുകളിൽ എം.ആർ.പി യിൽ നിന്നും ശരാശരി ഇരുപതുരൂപയിലധികം കുറച്ചാണ് മാർക്കറ്റിൽ വിൽക്കപ്പെടുന്നത്. അങ്ങനെ ചെറുകിട വ്യാപാരി വിൽക്കണമെങ്കിൽ നല്ല കമ്മീഷൻ കിട്ടിയിരിക്കണം. അങ്ങനെ ചെയ്യണമെങ്കിൽ നിർമ്മാതാവിന്നു ചെറിയ മുതൽ മുടക്കിൽ സാധനം നിർമ്മിക്കാനാവുന്നുണ്ടായിരിക്കണം. നമ്മൾ സാധനം വാങ്ങുന്ന ഉദ്ദേശം മുതലാളിയെ പുഷ്ടിപ്പെടുത്തൽ അല്ല എന്നതുകൊണ്ടും മുതലാളിയുടെ ഉദ്ദേശം നാടു നന്നാക്കലല്ല എന്നതുകൊണ്ടും ഒരു വർഷം റീപ്ലേസ്മെന്റ് ഗ്യാരണ്ടി തരുന്ന സി.എഫ്.എൽ ബൾബുകൾക്ക് രണ്ട് വർഷത്തേക്ക് വാലിഡിറ്റി ഉണ്ടാക്കാനുള്ള എളുപ്പ വഴി ഞാൻ പറഞ്ഞു തരാം

* സി.എഫ്.എൽ ബൾബ് വാങ്ങുമ്പോൾ അതിൽ മാർക്കർ കൊണ്ട് നമ്മൾ വാങ്ങുന്ന തീയതി വ്യാപാരി എഴുതി സീൽ വച്ചു തരും.
* അതിലെ തീയതിക്ക് ഒരു മാസം മുന്നേയുള്ള ഹർത്താലുണ്ടാവാൻ സാധ്യതയില്ലാത്ത ദിവസം നോക്കി ഫോണിൽ 'സി.എഫ്.എൽ' എന്നെഴുതി റീമൈന്റർ വയ്ക്കുക.
* അങ്ങനെ ഫോൺ ഓർമ്മിപ്പിക്കുന്നന്ന് (അന്ന് ഹർത്താലാണെങ്കിൽ തൊട്ടടുത്ത ദിവസം) കേടാവാതെ കത്തിക്കൊണ്ടിരിക്കുന്ന ബൾബ് കടയിൽ കൊടുത്ത് പകരം പുതിയത് വാങ്ങിക്കൊണ്ടു വരിക.
* എന്റെ അനുഭവത്തിൽ ഇന്നോളം കേടായെന്നു പറഞ്ഞു കൊണ്ടുപോയ ബൾബ് കടക്കാർ ടെസ്റ്റു ചെയ്തു നോക്കിയിട്ടില്ല. അഥവാ നോക്കിയാൽ തന്നെ ഇടയ്ക്കിടയ്ക്ക് ഇതിന് ആ സൂക്കേടുണ്ടെന്നു പറഞ്ഞോണം.

എന്റെ ന്യായമായ സംശയം നിശ്ചിത മണിക്കൂർ കത്തിക്കഴിഞ്ഞാൽ ഫ്യൂസടിച്ചു പോകാൻ തക്കവണ്ണം സെൻസറോ മറ്റോ ബൾബുകളിൽ അവർ ഘടിപ്പിക്കുന്നുണ്ടോ എന്നാണ്. അല്ലെങ്കിൽ പിന്നെങ്ങനെ കൃത്യം ഒരു വർഷം കഴിയുമ്പോൾ സാധനം അടിച്ചു പോകുന്നു?

-------------------------------------------------------------

മൊബൈൽ ഫോൺ കോൾ ചാർജ്ജ് താരീഫ് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സൗജന്യമായി മാറ്റാനുള്ള എളുപ്പവഴി പണ്ട് പറഞ്ഞു തന്നത് ഓർമ്മയുണ്ടോ? അതുകാണാത്തവർക്കായി വീണ്ടും.....


നിങ്ങളിപ്പോഴും മിനുട്ടിന്നു ഒരു രൂപാ അഥവാ സെക്കന്റ് /പൈസ  ചാര്‍ജ്ജ് മൊബൈല്‍ ഫോണ്‍ വിളിക്ക് ചിലവാക്കുകയാണോ?
കുറഞ്ഞ നിരക്കുലുള്ള താരീഫ് പ്ലാന്‍ മൂന്നു മാസത്തേക്ക് ലഭ്യമാവാനുള്ള എളുപ്പവഴി ഇതാ:

നിങ്ങളുടെ മൊവൈലില്‍ നിന്ന്  PORT എന്ന് ടൈപ്പു ചെയ്ത ശേഷം സ്പെയ്സിട്ട് നിങ്ങളുടെ മൊവൈൽ നംബർ ചേർത്ത് 1900 എന്ന നംബറിലേക്ക് അയക്കുക.( Eg.PORT 9846098460)

നാൽപ്പത്തെട്ടു മണിക്കൂറിന്നകം മൊവൈൽ കമ്പനിയുടെ കൊച്ചി ആപ്പീസിൽ നിന്നെന്നു പറഞ്ഞു ഒരു പെൺകിളി ശബ്ദം നിങ്ങളെ തിരിച്ചുവിളിക്കും.

പോർട്ട് മെസ്സേജയച്ചോന്നു ചോയിക്കുമ്പോൾ 'ഉവ്വെന്നു ചൊല്ലണം'.

എന്തോണ്ടെന്നു ചോദിച്ചാൽ കോൾ ചാർജ്ജ് കൂടുതലെന്നു പറയണം.

പിന്നെ ഓഫറുകൾ വിളമ്പും ചേച്ചി.

അതൊന്നും പോരാ മറ്റേ നെറ്റ്വർക്കിൽ മിനുട്ടിന്നു പത്തു പൈസനിരക്കിലാണല്ലോന്ന് ചോദിക്കണം. അപ്പോൾ നിങ്ങൾക്കും ലഭിക്കും കിടിലൻ ഓഫർ.

പരീക്ഷിക്കൂ.

മെസ്സേജിന്നു ഒരു രൂപാ ചിലവുണ്ട്.

മൊവൈൽ പോർട്ടബിലിറ്റിക്കു സ്തുതി.
പുലികൾ ക്ഷമി!

-------------------------------------------------------------------

കൂടുതൽ കുരുട്ടുബുദ്ധി സൂത്രങ്ങൾക്കായി വീണ്ടും ഇതുവഴി വരിക...


4 comments:

 1. എന്റെ ന്യായമായ സംശയം നിശ്ചിത മണിക്കൂർ കത്തിക്കഴിഞ്ഞാൽ ഫ്യൂസടിച്ചു പോകാൻ തക്കവണ്ണം സെൻസറോ മറ്റോ ബൾബുകളിൽ അവർ ഘടിപ്പിക്കുന്നുണ്ടോ എന്നാണ്. അല്ലെങ്കിൽ പിന്നെങ്ങനെ കൃത്യം ഒരു വർഷം കഴിയുമ്പോൾ സാധനം അടിച്ചു പോകുന്നു ?

  അതൊന്നും പോരാ മറ്റേ നെറ്റ്വർക്കിൽ മിനുട്ടിന്നു പത്തു പൈസനിരക്കിലാണല്ലോന്ന് ചോദിക്കണം. അപ്പോൾ നിങ്ങൾക്കും ലഭിക്കും കിടിലൻ ഓഫർ.

  രണ്ടും കൊള്ളാം,പക്ഷെ ആദ്യത്തെ മാത്രമേ എനിക്കുപകാരമുള്ളൂ.......
  മൊവീലിന്റെ കാര്യം അതിന്റെ കസ്റ്റമർ കെയർ ഓഫീസർ ഇടപെട്ട് എനിക്ക് ചാർജ്ജ് കുറച്ച് തന്നേക്കുന്നു, ഒരു വർഷത്തേക്ക്.!
  എന്തായാലും, കൊല്ലക്കടയിൽ സൂചി വിൽക്കാൻ വന്ന ബൈജ്വേട്ടന്റെ ഈ കലാപരിപാടികൾ കൊള്ളാം.!
  ആശംസോള്.!

  ReplyDelete
 2. :) എവിടം വരെ പോകും ഈ ധാര്‍മിക രോഷം !

  ReplyDelete
 3. `ധാര്‍മ്മിക രോഷത്തിന്റെ അധാര്‍മ്മിക പുദ്ധികൊള്ളാം..

  ReplyDelete